23.4 C
Kollam
Wednesday, February 5, 2025
HomeNewsCrimeകിളിക്കൊല്ലൂർ മൂന്നാം മുറ; മർദനം സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

കിളിക്കൊല്ലൂർ മൂന്നാം മുറ; മർദനം സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ സിഐയും എസ്ഐയും ചേർന്ന് സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചിരുന്നുവെന്നു തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്. സ്റ്റേഷനിലെ വനിതാ എസ്ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്ഐ സ്വാതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈ നിർണായ വിവരമുള്ളത്.

സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ സിഐ വിനോദും എസ്ഐ അനീഷും ബലംപ്രയോഗിച്ച് വിഷ്ണുവിനെയും വിഘ്നേഷിനേയും ചൂരൽ ഉപയോഗിച്ചു തല്ലിയെന്നാണ് സ്വാതിയുടെ മൊഴിയിൽ പറയുന്നത്. റെറ്ററായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രൻ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് ഇരുവരും സ്റ്റേഷനിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ഐയും സിഐയും സഹോദരങ്ങളെ മർദിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഉദ്യോഗസ്ഥയുടെ മൊഴി.

എംഡിഎംഎ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിനാൽ പ്രതികൾ സ്റ്റേഷനിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്നും പോലീസ് അവകാശപ്പെട്ടിരുന്നു. ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നതോടെ, പോലീസിൻ്റെ ഈ വാദവും പൊളിഞ്ഞു. രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥയായ എസ്ഐ സ്വാതി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments