28.9 C
Kollam
Tuesday, November 19, 2024
HomeNewsഇതിഹാസത്തിനെ വ്യാഖ്യാനിക്കുമ്പോൾ; കഴിഞ്ഞ കാലങ്ങളിൽ നടന്ന കഥ

ഇതിഹാസത്തിനെ വ്യാഖ്യാനിക്കുമ്പോൾ; കഴിഞ്ഞ കാലങ്ങളിൽ നടന്ന കഥ

ധർമ്മാർത്ഥകാമ മോക്ഷങ്ങളായ നാലു പുരുഷാർത്ഥങ്ങളെപ്പറ്റി, വിവിധങ്ങളായ കഥകൾ വഴിയായി ജനങ്ങൾക്കു വേണ്ട ഉപദേശങ്ങൾ നല്കുന്ന പൂർവ്വ കാല ചരിത്രങ്ങൾ തന്നെയാണ് ഇതിഹാസങ്ങൾ. രാമായണവും മഹാഭാരതവുമാണ് രണ്ട് ഇതിഹാസങ്ങൾ ഇതിൽ ആദ്യത്തേത് വാല്മീകിയും രണ്ടാമത്തേത് വ്യാസനുമാണ് രചിച്ചത്.

രാമായണം ശ്രീരാമാവതാരത്തിൽ നടന്ന സംഭവങ്ങളെല്ലാം അനുക്രമമായി പ്രതിപാദിക്കപ്പെടുന്നു രാമായണകഥ മനസ്സിലാക്കുന്നവന് മാതാവ്, പിതാവ്, രാജാവ്, ഗുരു, ദേവന്മാർ ഇവരിൽ ഭക്തി’ സഹോരവാത്സല്യം,ഏകപത്നീവ്രതം, യജമാന വിശ്വാസം, ശരണാഗതരക്ഷണം മുതലായവയിൽ വിശ്വാസമുണ്ടാകും. രാമായണത്തിൽ 24000 ശ്ലോകങ്ങളാണുള്ളത്.

മഹാഭാരതം, ചന്ദ്രവംശത്തിൽ പിറന്ന രാജാക്കൻമാർ രണ്ടായിപ്പിരിഞ്ഞ് അസൂയ, അഹന്ത, നിതാന്തവൈരം ഇവ വെച്ചു പുലർത്തി കലഹിച്ച് ഒരു കൂട്ടരുടെ ആത്മനാശത്തിനിടവരുത്തിയ സംഭവം വിവരിക്കപ്പെടുന്നു. ജ്യേഷ്ഠാനുജന്മാരുടെ മക്കൾ തമ്മിലുണ്ടായ കലഹം കുടുംബനാശത്തിനിടയാക്കിയത് കൂടാതെ, ആത്മനാശത്തിനും ഇടം വരുത്തി എന്നതാണല്ലോ കൗരവ പാണ്ഡ കഥയിൽ നിന്നും മനസിലാകുന്നത്. ഭഗവാൻ കൃഷ്ണൻ പാണ്ഡവൻമാർക്ക് സഹായമായി നിന്നു കൊണ്ട് അഹങ്കാരികളായ ദുര്യോധനാദികളെ വധിക്കുകയും താൻമൂലം ലോകരക്ഷ നിർവ്വഹിക്കുകയുമാണ് ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments