26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeകൊലപാതക പരമ്പര ആസൂത്രണം ചെയ്യാന്‍ ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊലപാതക പരമ്പര ആസൂത്രണം ചെയ്യാന്‍ ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൂടത്തായി കൊലപാതക സീരിസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാനായി ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതില്‍ നിന്നു നിരവധി കോളുകളാണ് പല ഫോണ്‍ നമ്പറുകളിലേക്കും വിളിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ് സംഘം. ജോളി മൂന്നു മൊബൈലുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിനു മൊഴി നല്‍കിയത് ഭര്‍ത്താവ് ഷാജുവാണ്. ഇവര്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി ഷാജു വെളിപ്പെടുത്തി. ജോളി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് തഹസില്‍ ദാര്‍ ജയശ്രീയുമായി അടുപ്പമുണ്ടായിരുന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപറ്റിയാവും കൂടുതല്‍ അന്വേഷണം പുരോഗമിക്കുക.റൂറല്‍ എസ്പി കെ ജി സൈമണ്‍ അടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല.

- Advertisment -

Most Popular

- Advertisement -

Recent Comments