23.5 C
Kollam
Sunday, February 23, 2025
HomeNewsCrimeസ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്

സ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്

ബോയ്‌സ് ഹൈസ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിചതച്ചതായി പരാതി. വര്‍ക്കലയിലാണ് സംഭവം.

സ്‌ക്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളില്‍ കടന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തി വീശുകയാണുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.

കുട്ടികള്‍ പടക്കം പൊട്ടിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് വര്‍ക്കല എസ്.ഐ ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലേക്ക് എത്തിയത്. പൊലീസ് ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സുധീഷിന് പരിക്കേറ്റു. നിലവില്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

- Advertisment -

Most Popular

- Advertisement -

Recent Comments