24.7 C
Kollam
Tuesday, February 4, 2025
HomeNewsCrimeബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; കണ്ണൂരില്‍ രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കി

ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; കണ്ണൂരില്‍ രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കി

ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപറമ്പിലാണ് സംഭവം. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുല്‍ ബസ് യാത്രക്ക് കഴിയാത്തതിനാല്‍ ബാങ്കുവായ്പയില്‍ വാങ്ങിയ കാറിലാണ് യാത്ര ചെയ്ത് പോരുന്നത്.

ബുധനാഴ്ച വൈകിട്ട് ഗോകുലും അര്‍ജുനും കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുടര്‍ച്ചയായി ഹോണടിച്ചുവന്ന കെഎല്‍ 13 എഎം 6001 ഇന്നോവ കാറിന് പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ഗോകുലും അനുജനും പൂക്കോത്തുനടയില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് – ബിജെപിക്കാരായ ആളുകള്‍ കാര്‍ തടഞ്ഞ് ഇവരെ മര്‍ദിച്ച് അവശരാക്കുകയായിരുന്നു. ക്യാന്‍സര്‍രോഗിയാണെന്നും തല്ലരുതെന്നും കേണപേക്ഷിച്ചിട്ടും അക്രമികള്‍ ചെവി കൊണ്ടില്ല.

ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അടക്കം നാലംഗ സംഘം ചേര്‍ന്നാണ് ഇരുവരെയും മര്‍ദ്ദിച്ചത്. ഒടുവില്‍ സംഭവം കണ്ട നാട്ടുകാരാണ് അവശരായ ഗോകുലിനെയും അനുജനെയും ആശുപത്രിയിലെത്തിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments