24.7 C
Kollam
Friday, January 24, 2025
HomeNewsCrimeവ്യക്തി വൈരാഗ്യം മൂത്ത് പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍

വ്യക്തി വൈരാഗ്യം മൂത്ത് പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന്‍ കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഹാറിലെ ഭാഭുവ ജില്ലയില്‍
തിറോസ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ ഗ്രാമത്തിലെ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം മുന്‍പ് തര്‍ക്കം നടന്നിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രതികാരമായി കമലയുടെ പൂവന്‍കോഴിയെ അയല്‍വാസി ബ്ലേഡ് ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കമലാ ദേവി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ ഐപിസി 429, 341, 323 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഘുനാഥ് സിങ് പറഞ്ഞു. അതേസമയം വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കോഴിയെ കൊന്നതാണെന്ന് തെളിഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments