26 C
Kollam
Sunday, September 28, 2025
HomeNewsCrimeമൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു

മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ ആര്‍. അരുണ്‍ (33), ബി.രാജേഷ് (34) എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്ന് കൗമാരക്കാനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.

തടികൊണ്ടുള്ള അടിയേറ്റ് കൈയും കാലും ഒടിഞ്ഞ ആനയറ ഊളന്‍കുഴി രാജന്റെ മകന്‍ നീരജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ജീവന്‍ നഷ്ടമാകാനിടയുള്ള വിധം ക്രൂരമായ മര്‍ദനമാണ് കൗമാരക്കാരനേറ്റത്. പ്രതികളെ പേട്ട പൊലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് പ്രതികള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments