ഡല്‍ഹി കലാപം; ഇരുപതുകാരന്‍ ദില്‍ബര്‍ നെഗിയുടെ കൈകാലുകള്‍ വെട്ടി മാറ്റി ജീവനോടെ കത്തിച്ച പ്രതി ഷാനവാസ് അറസ്റ്റില്‍

46

പൗരത്വ ബില്‍ വിരുദ്ധ കലാപകാരികളുടെ ക്രൂരതയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ദില്‍ബര്‍ നെഗിയുടെ കൊലപാതകി അറസ്റ്റില്‍.

കലാപകാരിയായ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായത്. അതിക്രൂരവം നിഷ്ഠൂരവുമായാണ് കലാപകാരികള്‍ ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊല കത്തിക്ക് ഇരയാക്കിയത്.
ഡല്‍ഹി പോലീസ് ട്വിറ്ററിലൂടെയാണ് ഷാനവാസിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 26ന് കലാപമുണ്ടായ ഗോകുല്‍പുരിയില്‍ വെച്ചായിരുന്നു ദില്‍ബര്‍ നെഗി കൊല്ലപ്പെട്ടത്. വാളുപയോഗിച്ച് കൈ കാലുകള്‍ വെട്ടിയ ശേഷം നെഗിയെ കലാപകാരികള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ നെഗിയുടെ കൈകാലുകള്‍ പൂര്‍ണ്ണമായും ശരീരത്തില്‍ നിന്നും അടര്‍ന്നു പോയിരുന്നു. ഇതിനു ശേഷമാണ് നെഗിയെ കലാപകാരികള്‍ തീവെച്ചു കൊന്നത്. അക്രമകാരികളെ എത്രയും വേഗം പോലീസ് പിടികൂടണമെന്ന് ദില്‍ബര്‍ നെഗിയുടെ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here