23.8 C
Kollam
Thursday, January 22, 2026
HomeNewsCrimeപെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ; അശ്ലീല വീഡിയോ പ്രചരിപ്പിച്ച നാല് പേര്‍ പിടിയില്‍

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ; അശ്ലീല വീഡിയോ പ്രചരിപ്പിച്ച നാല് പേര്‍ പിടിയില്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നാല് പേര്‍ പോലീസ് പിടിയില്‍. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ സാഹുന്‍, ഷാരൂഖ് ഖാന്‍, നസീര്‍, ഷാഹിദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി സൗഹൃദത്തിലേര്‍പ്പെട്ട് അവരില്‍ നിന്നും അശ്ളീല വീഡിയോകളും ഫോട്ടോകളും കൈക്കലാക്കിയ ശേഷം അവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പടുത്തി പണം തട്ടുന്നതായിരുന്നു സംഘം പതിവ് ആക്കിയിരുന്നത്. സംഘത്തെ സിഐഡി സൈബര്‍ ക്രിമിനല്‍ യൂണിറ്റ് ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments