പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തിക്ക് സമീപം യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സൂചന.
പ്രതി കേരളം കടക്കാൻ സാദ്ധ്യതയില്ല . രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത് . കഴിഞ്ഞദിവസമാണ് ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവർച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.
യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു. പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ അവശ്യപ്പെട്ടെന്നും , മാല പൊട്ടിച്ചെടുത്തതിനു ശേഷം മൊബൈൽ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്ക് പറ്റിയ യുവതി പറഞ്ഞു .
ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ പുനലൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയാണ്. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിനിടെ പ്രതി പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട് .