26.6 C
Kollam
Wednesday, September 18, 2024
HomeNewsPoliticsസാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നാണ്.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ജി.എസ്.ടി വരുമാനത്തെയാവും ബാധിക്കുക. 40000 കോടി രൂപ ഈയിനത്തില്‍ കുറയുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യവസായ മേഖലയെ സാന്പത്തിക പ്രതിസന്ധി ആഴത്തില്‍ ബാധിച്ചതാണ് വരുമാനം കുറയാന്‍ പ്രധാന കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 6.4% വളര്‍ച്ച മാത്രമേ നേടാന്‍ രാജ്യത്തിനായുള്ളൂ.
ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജി.എസ്.ടി വഴി ഒരു ലക്ഷം കോടി രൂപ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. തുടര്‍ന്നുള്ള മാസങ്ങളില്‍ അതിനും സാധിച്ചിട്ടില്ല. ഓരോ മാസവും കുറഞ്ഞ് വരികയാണ്. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്ന് കണക്കു പ്രതീക്ഷിക്കുന്നത്.

അതേ സമയം രാജ്യത്ത് ഒരു തരത്തിലും സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments