പാലായില്‍ തിരഞ്ഞെടുപ്പിന് ഇനി 7 നാള്‍ മാത്രമാണ് ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ട്. ഇടതു-വലത് മുന്നണികളോട് പോരാടാന്‍ ബിജെപി ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കുന്നത് ത്രിപുര പിടിക്കാന്‍ ബിജെപിയെ സഹായിച്ച സുനില്‍ ദിയോധറിനെയാണ്.
ചൊവ്വാഴ്ച രാവിലെ സുനില്‍ ദിയോദര്‍ പാലായില്‍ എത്തും. സുനില്‍ മാത്രമല്ല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും പാലായില്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും.
ത്രിപുരയില്‍ 25 വര്‍ഷം നീണ്ട് നിന്ന ഇടതുമുന്നണി ഭരണത്തിന് അവസാനം കുറിച്ച് ബിജെപിയെ അധികാരത്തില്‍ ഏറ്റിയതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് സുനില്‍. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനം ഭരിക്കുന്ന ആംആദ്മിയെ നിഷ്പ്രഭമാക്കി ഏഴ് സീറ്റുകളും ബിജെപിയിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സുനിലായിരുന്നു.