27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsരാഷ്ട്രീയം കളിക്കാന്‍ മാത്രം ഉള്ളതല്ല ; പകരം വീട്ടാനുമുള്ളതാണ് ലോല്‍ വിജയ ലഡു നല്‍കി...

രാഷ്ട്രീയം കളിക്കാന്‍ മാത്രം ഉള്ളതല്ല ; പകരം വീട്ടാനുമുള്ളതാണ് ലോല്‍ വിജയ ലഡു നല്‍കി ഇടതു വരവറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍

രാഷ്ട്രീയം കളിക്കാനുള്ളതല്ല ഇടയ്‌ക്കൊക്കെ പകരം വീട്ടാനുള്ളതാണെന്നും വിളിച്ചു പറഞ്ഞു വിജയ മധുരം വിതരണം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരം എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കോടിയേരി ബാലകൃഷ്ണന്‍ ലഡു വിതരണം ചെയ്തത്. കോണ്‍ഗ്രസ് അതികായന്റെ 54 വര്‍ഷം നീണ്ടു നിന്ന തേരോട്ടത്തിന് വിരാമമിട്ടതിന്റെ സന്തോഷ തിമിര്‍പ്പിലായിരുന്നു ഇന്നു എകെജി ഭവന്‍. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മണി മണി പോലെയാണ് സംസ്ഥാന സെക്രട്ടറി ഇന്നു മറുപടി നല്‍കിയത്. വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അതു പറയേണ്ടതുണ്ടോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. പാര്‍ട്ടിയുടെ കീഴ്ഘടകം തൊട്ട് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും നന്ദി പറയാനും കോടിയേരി മറന്നില്ല. ഇത് കൂട്ടായ്മയുടെ ഒത്തൊരുമയുടെ വിജയമാണെന്ന് കോടിയേരി പറഞ്ഞു.യുഡിഎഫ് കാപട്യം ജനം തിരച്ചറിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഭരണം ജനം തോളിലേറ്റി എന്നുള്ളതിന് ഉത്തമ തെളിവാണ് ഈ വിജയം. മാത്രമല്ല കോട്ടയത്തെ ഈഴവ സമുദായവും ഇക്കുറി എല്‍ഡിഎഫിനൊപ്പം നിന്നു. അതിനു പ്രത്യേകം നന്ദി പറയുന്നു. ഈ തെരഞ്ഞെടുപ്പ് വിജയം വരാനിരിക്കുന്ന അഞ്ചുമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിന് കുറേ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതൊക്കെ തിരിച്ചറിഞ്ഞ് ജനം ഒപ്പം നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments