28 C
Kollam
Wednesday, February 5, 2025
HomeNewsPoliticsബിജെപിയെ തരംതാഴ്ത്തുന്നു.

ബിജെപിയെ തരംതാഴ്ത്തുന്നു.

ബിജെപിയെ തരംതാഴ്ത്താൻ ആണ് യുഡിഎഫ്, എൽഡിഎഫ് ശ്രമമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. ജനമനസ്സുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പിൽ നല്ലരീതിയിൽ വോട്ടുകൾ നേടാൻ ആയെങ്കിലും ബിജെപിയെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു .

പെരിയാർ കൂട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം കേരള ഹൈക്കോടതിയിൽ ചവറ്റുകൊട്ടയിൽ എടുത്തുകളഞ്ഞതായി ശ്രീധരൻ പിള്ള പറഞ്ഞു. ഇത് വളരെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്. പക്ഷേ, വ്യക്തിപരമായ കൊലപാതകം ആക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അങ്ങനെ ഒരു മര്യാദ കാണിക്കാൻ സിപിഎം തയ്യാറാകണം. ഒരു നിയമ വ്യവസ്ഥയെ ഇത്ര മോശപ്പെടുത്തിയ ഒരു ചരിത്രസംഭവം ആദ്യത്തേതാണ് അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments