25.2 C
Kollam
Friday, December 27, 2024
HomeNewsPoliticsപ്രധാനമന്ത്രിയുടെ പരിപാടി തത്സമയം കൊടുക്കാതെ ധാര്‍ഷ്ഠ്യം; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു

പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം കൊടുക്കാതെ ധാര്‍ഷ്ഠ്യം; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു

ചെന്നൈ ഐ.ഐ.ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതെ ധാര്‍ഷ്ഠ്യം കാണിച്ച ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി മുന്‍പും എടുത്തിരുന്നു, ഈ സമയം ഇവര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ഇതാണ് ഇവര്‍ക്കെതിരേ നടപടി ഉടന്‍ സ്വീകരിച്ചത്.

ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വസുമതിയെയാണ് വീഴ്ച വരുത്തിയ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. സെന്‍ട്രല്‍ സിവില്‍ സര്‍വിസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.
അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments