ഉപതിരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കി സിപിഎം. ശബരിമല ചര്‍ച്ചാ വിഷയമാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റായ് നടത്തിയ പ്രസ്താവനക്കുള്ള ് മറുപടിയായിരുന്നു അത്. മറ്റുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടിയാണ് നമ്മള്‍ അത് പിന്തുടരരുത് കോടിയേരി വ്യക്തമാക്കി. ആചാരലംഘനത്തോട് യോജിപ്പില്ലെന്നായിരുന്നു ശങ്കര്‍ റൈയുടെ പ്രസ്താവന. എന്നാല്‍ ഈ വിഷയത്തില്‍ തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തീരുമാനം അറിയിക്കുകയായിരുന്നു.
അതേസമയം, ശബരിമല യുവതീപ്രവേശ നിലപാടുകളില്‍ പരസ്പരം കൊമ്പുകോര്‍ത്ത് കോന്നിയിലെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പാര്‍ട്ടി നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി .എന്നാല്‍ ആചാരസംരക്ഷണത്തിനായി ഇനിയും മുന്നിലുണ്ടാകുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നിലപാടടെടുത്തു. ബി.ജെ.പി നിലപാട് കാപട്യമാണെന്നും സി.പി.എം വിശ്വാസികള്‍ക്ക് എതിരാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജും ആരോപിച്ചു.തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും പ്രതികരിച്ചിരുന്നു.ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു പദ്മകുമാര്‍ പറഞ്ഞത്.