മഹാരാഷ്ട്രയും ഹരിയാനയും ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും ; കൂട്ട രാജിയില്‍ മനം നൊന്ത് കോണ്‍ഗ്രസ് ; അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാമെന്ന് വാഗ്ദാനവും

135

തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി മഹാരാഷ്ട്രയും ഹരിയാനയും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് 3 മണിയോടെ അവസാനിക്കും. സമര്‍പ്പണത്തോടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചിത്രം ഇന്ന് വ്യക്തമാകും. സീറ്റ് വിഭജനകാര്യത്തില്‍ മുന്നണികള്‍ തമ്മിലും ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്ന കാഴ്ചക്കാവും മഹാരാഷ്ട്രയും ഹരിയാനയും സാക്ഷിയാകുക.

അതേ സമയം മുബൈ മെട്രോ ഷെഡ് നിര്‍മാണത്തിനായി ആരേ വനത്തിലെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഭരണകക്ഷിയായ ബിജെപിക്കെതിരായി ഉയര്‍ത്തുന്നുണ്ട്. മദ്യവില്‍പ്പനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരും വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കി. പൗരത്വ ബില്‍ അടക്കം ചര്‍ച്ചയാകുന്ന ഹരിയാനയിലെ 90 സീറ്റിലും ബി.ജെ.പിക്കും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. മുന്‍ പി.സി.സി പ്രസിഡന്റ് അശോക് തന്‍വാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ കലഹം മൂലം അസ്തിത്വപരമായ പ്രതിസന്ധിയിലൂടെ പോകുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ അശോക് തന്‍വര്‍ ഉന്നയിച്ചിരുന്നു. രണ്ടിടത്തും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാമെന്നാണ് കോണ്‍ഗ്രസ് മുമ്പോട്ട് വെയ്ക്കുന്ന വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here