25.8 C
Kollam
Monday, December 23, 2024
HomeNewsPoliticsകേരളം പിടിക്കാനൊരുങ്ങി ബിജെപി ; ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടണമെന്ന് സംസ്ഥാന നേതൃത്വത്തോട് അമിത്ഷാ...

കേരളം പിടിക്കാനൊരുങ്ങി ബിജെപി ; ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടണമെന്ന് സംസ്ഥാന നേതൃത്വത്തോട് അമിത്ഷാ ;ഇതിനായി ആര്‍എസ്എസ് സ്‌ക്വാഡുകളെ രംഗത്തിറക്കി പയറ്റും

കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പാക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം നേടിയിരുന്നു. ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. സമാനരീതി കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.

വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി വി.മുരളീധരനും നേതൃത്വംനല്‍കും. ഇവിടങ്ങളില്‍
തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ഇരുവരും ചേര്‍ന്നായിരിക്കും. കോന്നിയില്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് സ്‌ക്വാഡുകളേയും ഇതിനായി കോന്നിയില്‍ വിന്യസിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments