കാശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു. 40 ലക്ഷത്തോളം പോസ്റ്റ്‌പെയ്ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി ജമ്മുകാശ്മീര്‍ ഭരണകൂടം അറിയിച്ചു. അതേസമയം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ നിലയില്‍ തന്നെയാണ്. ഇന്റര്‍നെറ്റ് സേവനം ഉടന്‍ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വസത്തിലാണ് ഉപഭോക്താക്കള്‍. ആഗസ്റ്റ് 5 നായിരുന്നു കാശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. അന്നു മുതല്‍ തന്നെ കാശ്മീരിലെ മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്ന മൊബൈല്‍ ഉപയോഗം നിരോധിച്ചത് കാശ്മീരികളെ സാരമായി ബാധിച്ചിരുന്നു.