27.4 C
Kollam
Friday, November 15, 2024
HomeNewsPoliticsമഹാരാഷ്ട്ര ശിവസേനയില്‍ പൊട്ടിത്തെറി ; 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ; പല്‍ഗാറില്‍ വിജയിച്ച് കയറുമെന്ന്...

മഹാരാഷ്ട്ര ശിവസേനയില്‍ പൊട്ടിത്തെറി ; 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ; പല്‍ഗാറില്‍ വിജയിച്ച് കയറുമെന്ന് പുതിയ പ്രവര്‍ത്തകര്‍

മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്.

അംബേസരിയില്‍ ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ ശിവസേന നേതാക്കളെ മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു. നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് സി.പി.ഐ.എമ്മിലേക്കുള്ള വരവ്. ധഹാനു സീറ്റില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്ന് പുതിയ നേതാക്കള്‍ പറഞ്ഞു. നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
അതേസമയം ശിവസേന നേതാക്കളുടെ കൂട്ടരാജി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. പുതിയ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചാണ് ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്നതെന്നാണ് ഇവരുടെ വാദം.

- Advertisment -

Most Popular

- Advertisement -

Recent Comments