ഗാന്ധി വധത്തില്‍ ഗൂഡാലോചന ആരോപിക്കപ്പെട്ട ഹിന്ദു മഹാ സഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ഉറപ്പിച്ച് ബിജെപി. ഗോപാല്‍ ഗോഡ്‌സെ , നാരായണ്‍ ആപ്‌തെ, വിഷ്ണു കാക്കറെ എന്നിവര്‍ കലാപങ്ങള്‍ വേരോടുന്ന ബോംബെ(മുംബൈ)യിലെത്തി വീര്‍ സവര്‍ക്കറുടെ അനുഗ്രഹം വാങ്ങി ഗാന്ധി വധത്തിനായി പുറപ്പെട്ടുവെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ അതേ വീര്‍ സവര്‍ക്കര്‍ക്ക് തന്നെ ഇപ്പോള്‍ ഭാരത രത്‌ന നല്‍കാനൊരുങ്ങുകയാണ് ബിജെപി. മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ 1948- ല്‍ സവര്‍ക്കറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയിരുന്നു, എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ കോടതി അന്നു കുറ്റവിമുക്തനാക്കുകയായിരുന്നു. ഇന്ന് പുറത്തിറക്കിയ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലാണ്
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, എന്നിവരോടൊപ്പം വീര്‍ സവര്‍ക്കറുടെ പേരും നിര്‍ദേശിക്കുന്നത്.