26.8 C
Kollam
Tuesday, October 8, 2024
HomeNewsPoliticsപി.ചിദംബരത്തിന് ജാമ്യം

പി.ചിദംബരത്തിന് ജാമ്യം

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല.

പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ തടവിലയായിരുന്നു.

2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

- Advertisment -

Most Popular

- Advertisement -

Recent Comments