27.4 C
Kollam
Monday, February 3, 2025
HomeNewsPolitics'അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല' , അതു മറക്കരുത് ; ശിവസേന

‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല’ , അതു മറക്കരുത് ; ശിവസേന

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുന്നു. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി മറക്കരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

50:50 ഫോര്‍മുലയില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അമിത് ഷായും ഉദ്ധവ് താക്കറെയുമായുള്ള തെരഞ്ഞെടുപ്പിന് മുമ്പേയുള്ള ചര്‍ച്ചയില്‍ തീരുമാനമായതാണ് അത് ശിവസേന ആവര്‍ത്തിച്ചു.
അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെ ഇല്ല. സത്യമായ രാഷ്ട്രീയം മാത്രമാണ് ശിവസേന മഹാരാഷ്ട്രയില്‍ ചെയ്യുന്നത്. അധികാരത്തില്‍നിന്നും അകറ്റാനുള്ള ശ്രമം ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായ രാഷ്ട്രീയമല്ല. എന്താണ് സംഭവിക്കുന്നതെന്നും ഏത് പരിധിവരെ ആളുകള്‍ക്ക് താഴാന്‍ കഴിയുമെന്നതുമാണ് ഞങ്ങള്‍ നിരീക്ഷിക്കുന്നത്’, സഞ്ജയ് റാവത്ത് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments