24.7 C
Kollam
Tuesday, July 22, 2025
HomeNewsPoliticsപ്രധാനമന്ത്രി 'ശിവലിംഗത്തിലെ തേളെന്ന' പരാമര്‍ശം; ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്റ്

പ്രധാനമന്ത്രി ‘ശിവലിംഗത്തിലെ തേളെന്ന’ പരാമര്‍ശം; ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ശിവലിംഗത്തിലെ തേള്‍’ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞ സംഭവത്തില്‍ അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്.

അതേസമയം കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. 27നുള്ളില്‍ നേരിട്ട് കോടതിയില്‍ ഹാജരായില്ലെങ്കില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments