28 C
Kollam
Wednesday, February 5, 2025
HomeNewsPolitics'കാത്തിരുന്ന് കാണാം'; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷവെച്ച് സോണിയാഗാന്ധി

‘കാത്തിരുന്ന് കാണാം’; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷവെച്ച് സോണിയാഗാന്ധി

മഹാരാഷ്ട്രയില്‍ നാളെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിവിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ‘വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. കാത്തിരുന്ന് കാണാം’- എന്നായിരുന്നു സോണിയ നല്‍കിയ പ്രതികരണം.

എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം 162 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്തണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്. സമയം നീട്ടിനല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

- Advertisment -

Most Popular

- Advertisement -

Recent Comments