27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsസിഎജി റിപ്പോര്‍ട്ട് തൂത്തെറിഞ്ഞ് ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; പൊലീസിന് ഒടുവില്‍ ക്ലീന്‍ ചിറ്റ്

സിഎജി റിപ്പോര്‍ട്ട് തൂത്തെറിഞ്ഞ് ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; പൊലീസിന് ഒടുവില്‍ ക്ലീന്‍ ചിറ്റ്

സംസ്ഥാന പോലീസിനെ കരിപൂശിയ സിഎജി റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളി ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പൊലീസ് വകുപ്പു നടത്തിയ പര്‍ച്ചേസുകളില്‍ ക്രമക്കേടും ഒത്തുകളിയും നടന്നിട്ടില്ലെന്നും സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രഹരശേഷി കൂടിയ 25 റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ ഉണ്ടകളും നഷ്ടമായെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുത്. ഇതേ പറ്റിയാണ് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.
പൊലീസിന്റെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും അന്വേഷണം നടത്തിയ ശേഷം ശരിവെച്ചു. 25 തോക്കുകളും എസ്.എ.പി ക്യാമ്പില്‍ നിന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് നല്‍കിയിട്ടുണ്ട്. രജിസ്റ്ററില്‍ സ്റ്റോക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവാണ് സംഭവിച്ചിരിക്കുന്നത്. 1994മുതല്‍ വെടിക്കോപ്പുകളുടെ സ്‌റ്റോക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പൊലീസ് ചീഫ്‌സ്‌റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളില്‍ കടന്നുകൂടിയ തെറ്റുകളാണ് സി.എ.ജിയുടെ പരാമര്‍ശത്തിനിടയാക്കിയത്. പൊലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകള്‍ ഇനിമുതല്‍ കമ്പ്യൂട്ടറൈസ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments