27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുമോ? സദ്ദാമിനെയും ഖാസിം സൊലൈമാനെയും കശാപ്പു ചെയ്തവര്‍ ഇന്ത്യയും കലാപ...

ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുമോ? സദ്ദാമിനെയും ഖാസിം സൊലൈമാനെയും കശാപ്പു ചെയ്തവര്‍ ഇന്ത്യയും കലാപ ഭൂമിയാക്കി മാറ്റുമോ? ആശങ്കകള്‍ പങ്കുവെച്ച് കോടിയേരി …..

ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലേക്കെത്തുന്ന ‘കെം ച്ചോ ട്രംപ്'(നമസ്‌തേ ട്രംപ്) പരിപാടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രസിഡന്റ് ട്രംപിനുമെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പാര്‍ട്ടി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലാണ് അദ്ദേഹം നമസ്‌തേ ട്രംപ് പരിപാടിയെ വിമര്‍ശിക്കുന്നത്.

ഇന്ത്യയുടെ ഉറ്റ ചങ്ങാതി എന്ന നിലയിലാണ് മോദി ട്രംപിനെ വരവേല്‍ക്കുന്നത്. അത് ഇന്ത്യയെ അമേരിക്കയുടെ ‘ജൂനിയര്‍ പാര്‍ട്ണര്‍’ ആക്കി മാറ്റുക മാത്രമാണ് ചെയ്യുക. അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ് ഇന്ത്യയെ ശക്തിപ്പെടുത്തുകയോ സാഹായിക്കുകയോ ചെയ്യുകയില്ല – കോടിയേരി നിരീക്ഷിക്കുന്നു.ട്രംപിന്റെ ഇന്ത്യയിലേക്കുള്ള ആഗമനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചേരികള്‍ ഒഴിപ്പിച്ചതും ദാരിദ്ര്യത്തിന്റെ പടനിലമായ പരീതികളെ കാഴ്ചയില്‍ നിന്നു മറയ്ക്കാന്‍ മതിലുകള്‍ കെട്ടിയതിനെയും പാര്‍ട്ടി ലേഖനത്തില്‍ കോടിയേരി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

ജനാധിപത്യ സംരക്ഷണം എന്ന പേരില്‍ ‘അമേരിക്കന്‍ ഭീകരര്‍’ ചെയ്തുകൂട്ടാത്ത ക്രൂരതകള്‍ ഇല്ല. സദ്ദാം ഹുസൈനെയും ഇറാന്റെ രഹസ്യസേനാ തലവന്‍ ഖാസിം സൊലൈമാനിയെയും അമേരിക്ക ‘കശാപ്പ്’ ചെയ്തു. ‘ആ ചോരക്കറയുടെ മണം ഉണങ്ങും മുന്‍പാണ് കൊലയാളി രാഷ്ട്രീയത്തിന് മുഖ്യ നേതൃത്വംനല്‍കുന്ന ട്രംപിനെ ഇന്ത്യ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നത്,’ കോടിയേരി പറയുന്നു.

ഇന്ത്യയുടെ ശക്തമായ സാമ്പത്തികനില അമേരിക്കയ്ക്ക് അനുകൂലമാക്കി എടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഈ വരവ്. അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച്
കൂട്ട് നില്‍ക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തുന്നു. ട്രംപിന് അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടി ‘മോദിയും കൂട്ടരും’ ഇലക്ഷന്‍ അടുത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏജന്‍സിപ്പണി നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments