27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsകര്‍ണാടക ബി.ജെ.പിയില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ പ്രതിസന്ധി ; യെദ്യൂരപ്പയെ താഴെയിറക്കാന്‍ വിമതര്‍ നീക്കം തുടങ്ങി

കര്‍ണാടക ബി.ജെ.പിയില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ പ്രതിസന്ധി ; യെദ്യൂരപ്പയെ താഴെയിറക്കാന്‍ വിമതര്‍ നീക്കം തുടങ്ങി

കര്‍ണാടക ബി.ജെ.പിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പെയെ താഴെയിറക്കാന്‍ പാര്‍ട്ടിയിലെ വിമത പക്ഷം നീക്കം ശക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും യെദ്യൂരിയപ്പയുടെ മുഖ്യ എതിരാളിയുമായ ജഗദീഷ് ഷെട്ടാറിന്റെ വീട്ടില്‍ വിമതര്‍ യോഗം ചേര്‍ന്നു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കര്‍ണാടക ബി.ജെ.പിയില്‍ പ്രതിസന്ധി ശക്തമാവുകയാണ്. ബി.എസ് യെദ്യൂരപ്പെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എത്രയും വേഗം പുറത്താക്കാണമെന്നാണ് ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുളള വിമത വിഭാഗം ആവശ്യപ്പെടുന്നത്. യെദ്യൂരപ്പയെ മാറ്റണമെന്നാവശ്യം വിമതര്‍ കേന്ദ്ര നേതൃത്വത്തെയും ഇതിനോടകം തന്നെ അറിയിച്ച് കഴിഞ്ഞു. യെദിയൂരപ്പയ്ക്ക് പകരം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിമത പക്ഷം ആവശ്യമുയര്‍ത്തുന്നത്. കേന്ദ്ര നേതൃത്വം ഇത് വഴങ്ങാതിരുന്നാല്‍ കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന സൂചനയും വിമത നേതാക്കള്‍ നല്‍കുന്നുണ്ട്.

യെദ്യൂരപ്പയും ജഗദീഷ് ഷെട്ടാര്‍ വിഭാഗവും തമ്മില്‍ ഏറെക്കാലമായി സ്വരചേര്‍ച്ചയിലല്ല. പ്രായം ഉയര്‍ത്തിക്കാട്ടിയാണ് യെദിയൂരിയപ്പക്കെതിരെ വിമതര്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. 77 വയസ് പൂര്‍ത്തിയായ യെദ്യൂരപ്പയ്ക്ക് ശാരീരിക അവശതകള്‍ കാരണം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നും വിമതര്‍ ആരോപിക്കുന്നു. മാത്രമല്ല കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായപരിധി മാനദണ്ഡം നിലനില്‍ക്കെ അതിനെ മറികടന്നാണ് അദ്ദേഹത്തെ വീണ്ടും കര്‍ണാടകയില്‍ മുഖ്യമന്ത്രിയാക്കിയതെന്നും വിമതപക്ഷം വാദിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments