25.6 C
Kollam
Thursday, March 13, 2025
HomeNewsPoliticsആഭ്യന്തര മന്ത്രി എവിടെ? രാജ്യം കലാപഭൂമിയാക്കിയ അമിത്ഷാ രാജിവെയ്ക്കണം ; കലാപം ആസൂത്രിതമെന്ന് സോണിയ ഗാന്ധി

ആഭ്യന്തര മന്ത്രി എവിടെ? രാജ്യം കലാപഭൂമിയാക്കിയ അമിത്ഷാ രാജിവെയ്ക്കണം ; കലാപം ആസൂത്രിതമെന്ന് സോണിയ ഗാന്ധി

ഡല്‍ഹിയില്‍ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടപ്പോള്‍ മന്ത്രി അമിത് ഷാ എവിടെ പോയി ഒളിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ‘ ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കുന്നതിന് പിന്നിലുള്ള കണ്ണുകള്‍ ബിജെപിയുടേതാണ് ; കൃത്യമായ ഗൂഡാലോചന ഇതുമായി ബന്ധപ്പെട്ട നടന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ രാജ്യവ്യാപകമായി നടത്തി വരുന്ന വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ഡല്‍ഹി സര്‍ക്കാരോ ആവുന്നതൊന്നും ചെയ്തില്ലെന്നും സോണിയ ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിന് പിന്നാലെയാണ് അദ്ധ്യക്ഷ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മാത്രമാണ്. കലാപം നിയന്ത്രിക്കാന്‍ ആദ്യ ദിവസം മുതല്‍ എന്തു ചെയ്തു? രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എന്ത് വിവരമാണ് ലഭിച്ചത്?സംഘര്‍ഷിത ബാധിത മേഖലകളില്‍ എത്ര പോലീസുകാരെ വിന്യസിച്ചു? തുടങ്ങി ഒട്ടേറ ചോദ്യങ്ങള്‍ കലാപവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി ചോദിച്ചു. മാത്രമല്ല പൗരത്വ നിയമ ഭേദഗതി ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മുതിര്‍ന്ന നേതാക്കളോടൊപ്പം പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും സോണിയ പ്രഖ്യാപിച്ചു. മന്‍മോഹന്‍സിംഗ് , എ.കെ.ആന്റണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments