ജമ്മുവിലും കളം മാറി ; ജമ്മു കാശ്മീരില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് ശക്തം ; ബ്ലോക്ക് ചെയര്‍പേഴ്സണ്‍ അടക്കം പഞ്ചായത്ത് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

47

ബ്ലോക്ക് ഡെവലപ്‌മെന്റ് ചെയര്‍പേഴസ്ണ്‍ ഉള്‍പ്പടെ 32 പഞ്ചായത്ത് അംഗങ്ങള്‍ ജമ്മുകാശ്മീരില്‍ ബിജെപിയില്‍ ചേര്‍ന്നു. പൂഞ്ച് ജില്ലയിലാണ് സംഭവം. ചേര്‍ന്നവരില്‍ 12 സര്‍പാഞ്ചും 20 പഞ്ചും ഉള്‍പ്പെടുന്നു.

ഹവേലി മണ്ഡലത്തില്‍ സത്താറ ബ്ലോക്കിലെ ചെയര്‍പേഴ്സണായ ഫരീദ ബി, കൂടാതെ മുന്‍ എന്‍.സി നേതാവ് മൗലവി മുഹമ്മദ് റഷീദ്, മുന്‍ ഗുജ്ജര്‍ ഉപദേഷ്ടാവ് പഞ്ച് മുഹമ്മദ് ഷാഫി എന്നിവരും പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. പൂഞ്ചിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, ജമ്മുകാശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്ന എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അശോക് കൗളും ചടങ്ങില്‍ പങ്കെടുത്തു. ‘ഒരുമ, സമാധാനം , പുരോഗതി’ എന്നിവ ലക്ഷ്യം വെച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌ന ചടങ്ങില്‍ പ്രസംഗിച്ചു. മാത്രമല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ല നയങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞു പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here