ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ബംഗ്ലാദേശിന് 38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമ്മിയും ഒരോ വിക്കറ്റും വീഴ്ത്തി.
ടോസ് ലഭിച്ച ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സ് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയും സംഘവും ഈഡന്‍ ഗാര്‍ഡനിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്.