നിയമലംഘനം ആരോപിച്ച് ക്രിക്കറ്റ് താരത്തിന് വിലക്കേര്‍പ്പെടുത്തി. പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കും വരെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഉള്‍പ്പെടെയുള്ള ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ ഉമര്‍ അക്മലിന് കഴിയില്ല.
പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. പിഎസ്എല്ലിലെ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ഭാഗമായിരുന്ന ഉമര്‍ അക്മലിനെ ഫ്രാഞ്ചൈസി മാറ്റിസ്ഥാപിക്കും. സൂപ്പര്‍ ലീഗില്‍ ഉമര്‍ അക്മലിന് പകരക്കാരനെ കണ്ടെത്താനും പിസിബി നിര്‍ദ്ദേശിച്ചു. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.