ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരത്തിന് അന്താരാഷ്ട്ര കിരീടം. ഇന്ത്യയുടെ ശരത് കമലാണ് ഒമാന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. മാര്‍ക്കോസ് ഫ്രേയിറ്റാസിനെയാണ അദ്ദേഹം മുട്ടുകുത്തിച്ചത്. പോര്‍ച്ചുഗീസ് താരത്തിനെതിരെ 6-11, 11-8, 12-10, 11-9, 3-11, 17-15 എന്ന നിലയിലാണ് ശരത് വിജയം നേടിയെടുത്തത്.
ലോക 38-ാം നമ്പറായ ശരത് തനിക്ക് കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കിരീട നേട്ടത്തോട് പ്രതികരിച്ചു. 2010ലാണ് ശരത് ആദ്യമായി ഈജിപ്ത് ഓപ്പണ്‍ കിരീടത്തിലൂടെ അന്താരാഷ്ട്ര നേട്ടം കൊയ്യുന്നത്. ഇതിനിടെ 2011ല്‍ മൊറോകോ ഓപ്പണിലും 2017ലെ ഇന്ത്യാ ഓപ്പണിലും ശരത് സെമിയില്‍കടന്നിരുന്നു.