കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ആ ബാരിസ്റ്റിക് മിസൈല്‍ കണ്ട് അമേരിക്കക്ക് നെഞ്ചിടിച്ചു. അപ്പോഴും കൈ കൊട്ടാതെ മൗനം പാലിച്ചിരിക്കുകയായിരുന്നു ഉത്തര കൊറിയന്‍ ഏകാധി
പതി കിം ജോങ് ഉന്‍. നേരം മഞ്ഞു തുടയ്ക്കുന്ന പ്രഭാതത്തില്‍ അന്തരീഷം സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്ന പ്രാര്‍ത്ഥനയായിരുന്നു ആ മനസ്സു നിറയെ. കിഴക്കന്‍ നഗരമായ വോണ്‍ സാനിലെ കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഉന്‍ കണ്ണു തുറന്നു. പിന്നെ ഒട്ടും വൈകിച്ചില്ല . പരീക്ഷണം വിജയിപ്പിച്ച പ്രതിരോധ ശാസ്ത്രവിഭാഗത്തിലെ ഓരോരുത്തരെയും പ്രത്യേകമായി വിളിച്ച് ഉന്‍ നന്ദി പറഞ്ഞു.
പുക്ക്ഗുസോങ് 3 എന്നായിരുന്നു ആ രഹസ്യായുധത്തിന് അവര്‍ പേര് ഇട്ടത്. മുങ്ങി കപ്പലില്‍ നിന്നുമാണ് അവനെ അവര്‍ പരീക്ഷിച്ചത്. എന്നാല്‍ ഇതു കണ്ട ട്രംപ് അടങ്ങിയിരുന്നില്ല. യുഎന്‍ സുരക്ഷാ സമിതിയുടെ പ്രേമേയ ലംഘനം നടന്നിരിക്കുന്നതായി ട്രംപ് തുറന്നടിച്ചു. പരീക്ഷണം അയല്‍ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ദക്ഷിണകൊറിയയും ആവര്‍ത്തിച്ചു. എന്നാല്‍ ഇതൊന്നും ശരിയല്ലെന്നും വെറും പരീക്ഷണം മാത്രമാണ് നടന്നിരിക്കുന്നതെന്നുമായിരുന്നു കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടത്.