26.2 C
Kollam
Sunday, December 22, 2024
HomeNewsWorldപാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി

പാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി

കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്നു യുഎസില്‍ 36 കാരി കൊല്ലപ്പെട്ടു . ഇന്ത്യയാനയിലാണ് സംഭവം . 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങിയാണ് ലോഹ ഹഴ്സ്റ്റ് എന്ന യുവതി മരണപ്പെട്ടത് . യുവതിയെ കണ്ടെത്തിയ വീടിനുള്ളില്‍ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പോലീസ് പിന്നീട് അറിയിച്ചു.

ലോകത്ത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്നതില്‍ ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തില്‍ കുരുങ്ങിയത്. ചലനം ഇല്ലാത്ത നിലയില്‍ കണ്ടെത്തിയ യുവതിക്ക് കൃത്രിമ ശ്വാസം നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചത് . എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല .

- Advertisment -

Most Popular

- Advertisement -

Recent Comments