28 C
Kollam
Wednesday, January 21, 2026
HomeNewsWorldഇറാക്കിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ഇറാക്കിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. രണ്ട് റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഗ്രീന്‍സോണിലാണ് റോക്കറ്റുകള്‍ പതിച്ചത്. നാല് മാസത്തിനിടെ യുഎസ് എംബസിക്ക് സമീപമുണ്ടാകുന്ന ഇരുപതാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സൊലൈമാനിയെ കഴിഞ്ഞ ദിവസം അമേരിക്ക വ്യോമാക്രമണത്തോടെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇറാക്കിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments