26.2 C
Kollam
Friday, November 15, 2024
HomeMost Viewedസ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി

സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി

സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി.സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്ന തിരുനെല്ലി,ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

വിവിധ ജില്ലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചും ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. യാത്രാ സൗകര്യങ്ങളും മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങളും ഉറപ്പാക്കാനും ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാന്‍ അനുമതി ഉണ്ടാകില്ല.

കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതര്‍പ്പണം അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.കര്‍ക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീര്‍ത്ഥ സ്ഥലങ്ങളിലോ വീട്ടില്‍ വച്ചോ ഇത് ചെയ്യാം. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വര്‍ഷവും വീടുകളില്‍ മാത്രമാണ് ബലിയിടാന്‍ അനുമതി നല്‍കിയിരുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments