25.3 C
Kollam
Thursday, February 6, 2025
HomeRegionalCulturalസാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ ഗര്‍ബാ നൃത്തം ചവിട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും ; വിഷയം സ്ത്രീ സുരക്ഷയും...

സാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ ഗര്‍ബാ നൃത്തം ചവിട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും ; വിഷയം സ്ത്രീ സുരക്ഷയും സാനിട്ടറി നാപ്കിനുകളുടെ ഉപയോഗവും

സ്ത്രീ സുരക്ഷയെക്കുറിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെക്കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും നൃത്തമാടി .

ഗുജറാത്തിലെ ഐ.ഡി. ടി.(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി )യിലാണ് സ്ത്രീ സുരക്ഷാ അവബോധം ഉണര്‍ത്തുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയത്.

സാനിറ്ററി നാപ്കിനുകള്‍ കയ്യിലേന്തി ഗാര്‍ബാ നൃത്തമാടുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

നമ്മുടെ രാജ്യത്തെ പലഗ്രാമങ്ങളിലേയും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകളെക്കുറിച്ച് പൊതുവായി ധാരണയില്ല. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും ഇത്തരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും മടിയാണ്.

പക്ഷേ, ഞങ്ങള്‍ക്കതിന് ഒരു മടിയും നാണവുമില്ല. സ്ത്രീയായതില്‍ അഭിമാനമാണ്. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം. അതിന്റെ ഭാഗമായിട്ടാണ് പാഡുകള്‍ കയ്യില്‍ പിടിച്ച് നൃത്തം ചെയ്തത്. ഐ.ഡി.ടി.യിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments