23.4 C
Kollam
Wednesday, February 5, 2025
HomeRegionalCulturalകെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?

കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?

എന്റെ നിറം?

എന്റെ നിറം പച്ചയാണ്,
ഞാനിപ്പോൾ പച്ചപ്പിന്
നടുവിലാണ്.
എന്റെ നിറം തവിട്ടാണ്,
ഞാനിപ്പോൾ മരുഭൂമിയിലാണ്.
എന്റെ നിറം നീലയാണ്,
ഞാനിപ്പോൾ ആഴക്കടലിനടുത്താണ്.
എന്റെ നിറം മഞ്ഞയാണ്,
ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്.
എന്റെ നിറം കറുപ്പാണ്,
ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്.
എന്റെ നിറം വെളുപ്പാണ്,
ഞാനിപ്പോൾ ഏകനാണ്.
എന്റെ നിറം നിങ്ങളുടെ നിറമാണ്,
ഞാനിപ്പോൾ നിങ്ങളുടെ നടുവിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments