25.8 C
Kollam
Monday, December 23, 2024
HomeRegionalReligion & Spiritualityഅയോദ്ധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; ശ്രീരാമ വിഗ്രഹം മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു

അയോദ്ധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; ശ്രീരാമ വിഗ്രഹം മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു

അയോദ്ധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ നടപടിയായി ശ്രീരാമ വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയതായി ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന്റെ മുഴുവന്‍ കാര്യങ്ങള്‍ക്കും ട്രസ്റ്റ് അംഗങ്ങള്‍ നേരിട്ട് നേതൃത്വം നല്‍കുകയാണെന്ന് ചെയര്‍മാന്‍ നൃപേന്ദ്രമിശ്രയും ട്രസ്റ്റ് അംഗവും വിശ്വഹിന്ദുപരിഷത്ത് നേതാവുമായ ചമ്പത് റായിയും വ്യക്തമാക്കി. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് ട്രസ്റ്റിന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി ഒരേ സ്ഥലത്ത് വച്ചാരാരാധന നടത്തുന്ന പുരാതനമായ രാംലാല വിഗ്രഹമാണ് മാറ്റി പ്രതിഷ്ഠിക്കുന്നത്. നിലവിലുള്ള സ്ഥലത്തുനിന്നും കുറഞ്ഞത് 200 മീറ്ററെങ്കിലും അകലെ മാറ്റേണ്ടിവരുമെന്നാണ് ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് മാസം 25-ാം തിയതിക്കുള്ളില്‍ ശ്രീരാമവിഗ്രഹം മാറ്റി പ്രതിഷ്ഠിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ശ്രീരാമ മഹോത്സവത്തിന് മുന്നോടിയായിട്ടാണ് സൗകര്യപൂര്‍വ്വം മറ്റൊരു സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിക്കുക. ഇതുമൂലം ക്ഷേത്ര നിര്‍മ്മാണവും വേഗത്തിലാക്കാന്‍ സാധിക്കുമെന്നും ചമ്പത് റായ് വ്യക്തമാക്കി.

വിഗ്രഹം നിലവില്‍ ഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ കാണാനാകും വിധം സജ്ജീകരിക്കും. നിലവില്‍ ബാരിക്കേഡുകള്‍ കടന്ന് കുറഞ്ഞത് 500 മീറ്ററോളം നടക്കണമെന്ന അസൗകര്യവും കുറക്കാനാകുമെന്നും വിശ്വഹിന്ദുപരിഷത്തിനായി മുഖ്യവക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു. പുതിയ സ്ഥലത്തേക്ക് വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതോടെ രാമഭക്തരും വിഗ്രഹവും തമ്മിലുള്ള നിലവിലെ 52 മീറ്റര്‍ ദൂരമെന്നത് ഇല്ലാതാകുമെന്നും ട്രസ്റ്റംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ പ്രകാശം കിട്ടുന്ന തരത്തില്‍ വൈദ്യുതി സംവിധാനങ്ങളും ഒരുക്കും. കുറഞ്ഞത് 2 മിനിറ്റെങ്കിലും ഒരു ഭക്തന് ശ്രീരാമവിഗ്രഹം കാണാന്‍ അവസരം നല്‍കും. ഈ വിധമാകും പുതിയ സംവിധാനം ഒരുക്കുന്നതെന്നും വിനോദ് ബന്‍സാല്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments