സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഇന്ത്യ പിന്നോട്ടാണെന്നത് ശോകം എന്നല്ലാതെ എന്തു പറയാന്‍. 5 ജി ഇന്ത്യയില്‍ നടപ്പില്‍ വരാന്‍ 2020 വരെ കാത്തിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതേസമയം നിങ്ങള്‍ ഖത്തറിലേക്ക് നോക്കൂ. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഖത്തര്‍. 5 ജി സാങ്കേതികവിദ്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 5 രാജ്യങ്ങളില്‍ ഖത്തറിനും ഇടമുണ്ട്. ഖത്തറില്‍ വോഡഫോണ്‍ വരെ 5 ജി സേവനം നല്‍കുന്നുണ്ട്.
ഇന്ത്യക്ക് അതിനും റിലയന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. റിലയന്‍സ് ജിയോക്ക് മാത്രമേ കേന്ദ്ര ഐടി മന്ത്രാലയം അതിനുള്ള അനുമതി നല്‍കൂവെന്നതാണ് സത്യം. പുരോഗതി വിലയിരുത്തിയാവും ടെലികോം മന്ത്രാലയം അതിന് അനുമതി നല്‍കുക. 10 ജിബി ഡൗണ്‍ലോഡ് അപ്ലോഡ് വരെ സാധ്യമാകും എന്നതാണ് 5 ജിയുടെ പ്രത്യേകത. 4 ജിയുടെ അപ്‌ഗ്രേഡ് വെര്‍ഷനായ 4.5 ജി, 4.5 ജി പ്രോ 4.95 ജി എന്നിവക്ക് പിന്നാലെയാണ് 5 ജി എത്തുന്നത്. പക്ഷെ ഇന്ത്യയുടെ സ്ഥിതി ഒന്നു നോക്കൂ 3,50,000 ടവറുകള്‍ 3 ജി ക്ക് മാത്രമായി ഉണ്ടെങ്കിലും ഇതില്‍ 3 ജി ഇനേബള്‍ഡ് ആയിട്ടുള്ള ടവറുകളുടെ എണ്ണം വെറും 60,000 മാത്രമാണ്. അതില്‍ പോലും കൃത്യമായി സിഗ്നല്‍സ് കിട്ടാത്ത സാഹചര്യത്തിലാണ് 4 ജിയിലേക്കും നാളെ ഇതാ 5 ജിയിലേക്കും കടക്കുന്നത്.
ബാക്കി എല്ലാ സ്വകാര്യ കമ്പനികള്‍ 4 ജി ലൈസന്‍സ് നല്‍കിയെങ്കിലും പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നല്‍കിയത് 3 ജി ലൈസന്‍സ് ആണെന്നുള്ളത് ദുരുപദിഷ്ഠിതമാണ്. ഇതോടെ ബിഎസ്എന്‍എല്‍ ശോകം സ്റ്റാറ്റസ്
അപ്‌ഡേറ്റ് ചെയ്തു; ‘ഞാനൊക്കെ എന്നെങ്കിലും രക്ഷപ്പെടുമോ ദൈവമേ’ .