24.8 C
Kollam
Thursday, January 23, 2025
HomeMost Viewedഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു ; മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു

ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു ; മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു

ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സ്വകാര്യ ബസ് വാരപ്പീടികയിലെത്തിയപ്പോള്‍ മുന്‍വശത്തെ ഗ്ലാസ് വലിയ ശബ്ദത്തില്‍ പൊട്ടിവീഴുകയായിരുന്നു. പകച്ചുപോയ ഡ്രൈവര്‍ പ്രകാശന്‍ ബസ് ഓരത്തേക്ക് ചവിട്ടി നിര്‍ത്തി. കണ്ണൂരില്‍ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സര്‍വ്വീസ് തുടങ്ങി. കൊട്ടിയൂര്‍ വനത്തില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകള്‍ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണില്‍ കണ്ടത് തട്ടിയെടുക്കുയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments