HomeNewsഇന്ന് കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്; 25 പേർക്ക് കൂടി ഒമിക്രോൺ

ഇന്ന് കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്; 25 പേർക്ക് കൂടി ഒമിക്രോൺ

ഇന്ന് കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 64,577 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,305 ആയി.

സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ 3 പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ 23 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചു.

പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ചികിത്സയിലായിരുന്ന 2404 പേര്‍ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,07,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,04,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 2434 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.240 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 209 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

പോസിറ്റീവായവർ:തിരുവനന്തപുരം 1116,എറണാകുളം 1086,കോഴിക്കോട് 551,തൃശൂര്‍ 437,കൊല്ലം 302,കണ്ണൂര്‍ 289,കോട്ടയം 289,പത്തനംതിട്ട 261,ആലപ്പുഴ 223,മലപ്പുറം 210,പാലക്കാട് 201,ഇടുക്കി 142,വയനാട് 118,കാസർകോട് 71

നെഗറ്റീവായവർ:തിരുവനന്തപുരം 655,കൊല്ലം 30,പത്തനംതിട്ട 220,ആലപ്പുഴ 86,കോട്ടയം 283,ഇടുക്കി 58,എറണാകുളം 230,തൃശൂര്‍ 261,പാലക്കാട് 63,മലപ്പുറം 53,കോഴിക്കോട് 267,വയനാട് 30,കണ്ണൂര്‍ 136,കാസർകോട് 32
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,63,15,340), 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (2,14,88,770) നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments