27.4 C
Kollam
Monday, February 3, 2025
HomeNewsCrimeനടൻ ദിലീപ് മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്‍കി; നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ

നടൻ ദിലീപ് മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്‍കി; നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ

സംവിധായകൻ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാൻ നടൻ ദിലീപ് നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്‍കി.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാം.
കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം.

ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും ദിലീപ് പറഞ്ഞു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമർപ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും.

3 ദിവസം, 36 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്.

മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണു ക്രൈംബ്രാഞ്ച്.

- Advertisment -

Most Popular

- Advertisement -

Recent Comments