29.1 C
Kollam
Friday, April 25, 2025
HomeNewsരാജ്യത്ത് കള്ള നോട്ട് വർധിക്കുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്ത് കള്ള നോട്ട് വർധിക്കുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനവ് ഉണ്ടായെന്ന് റിസര്‍വ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.93 ശതമാനം വര്‍ധനവുണ്ടായതായും 2000 രൂപയുടെ കള്ളനോട്ടുകള്‍ 54 ശതമാനത്തിലധികം വര്‍ധിച്ചതായും ആര്‍ബിഐ കണ്ടെത്തി.

കള്ളപ്പണം തടയാനും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് 2016 നവംബറില്‍ സര്‍ക്കാര്‍ 500 രൂപാ നോട്ടുകളും, 1000 രൂപ നോട്ടുകളും അസാധുവാക്കി പ്രഖ്യാപിച്ചിരുന്നു. പുതിയ 500 ന്റെയും, 2000 ന്റെയും നോട്ടുകള്‍ പുറത്തിറക്കി.

2022 സാമ്ബത്തിക വര്‍ഷത്തില്‍ 10 രൂപയുടെ കള്ളനോട്ടുകളില്‍ 16.45 ശതമാനവും 20 രൂപയുടെ കള്ളനോട്ടുകളില്‍ 16.48 ശതമാനവും വര്‍ധനയുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 200 രൂപയുടെ വ്യാജ നോട്ടുകള്‍ 11.7 ശതമാനം ആയും ഉയര്‍ന്നു. അതേസമയം, 50 രൂപയുടെയും 100 രൂപയുടെയും കള്ളനോട്ടുകള്‍ യഥാക്രമം 28.65 ശതമാനമായും, 16.71 ശതമാനം ആയും കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments