വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പുതിയ പതിപ്പ് ലഭ്യമാണ്. വിന്‍ഡോസ് 10 ഒഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ യൂസര്‍ ഇന്റര്‍ഫേസില്‍ ഒട്ടേറെ മാറ്റങ്ങള്‍ വിന്‍ഡോസ് 11 പതിപ്പില്‍ കാണാം. പുതുതായി ഡിസൈന്‍ ചെയ്ത ഐക്കണുകളും റീ ഡിസൈന്‍ ചെയ്ത സ്റ്റാര്‍ട്ട് മെനുവുമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. വിന്‍ഡോസ് 11ല്‍ മധ്യഭാഗത്താണ് ഐക്കണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആപ്പിളിന്റെ മാക് ഒഎസിന് സമാനമായ ഹോം സ്‌ക്രീനുമുണ്ട്. വിന്‍ഡോസ് 11ല്‍ വാര്‍ത്തകള്‍, സ്റ്റാറ്റസ്, അപ്‌ഡേറ്റുകള്‍, കാലാവസ്ഥ, സമയം എന്നിങ്ങനെയുള്ള വിവരങ്ങള്‍ കാണിക്കുന്ന പുതിയ വിഡ്ജറ്റ്‌സ് ആണ് നല്‍കിയിട്ടുള്ളത്. കൂടാതെ ആപ്പ് സ്റ്റോറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
വിന്‍ഡോസ് 11 ഒഎസ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് പ്രധാന സവിശേഷത. ഇത് ആമസോണിന്റെ ആപ്പ് സ്റ്റോര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡുചെയ്യാന്‍ സാധിക്കും. വിന്‍ഡോസ് 11ല്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ആക്‌സസ് ചെയ്യുമ്പോള്‍ അവ ഒരു പോപ്പ്അപ്പ് വിന്‍ഡോയിലാണ് ഓപ്പണ്‍ ആവുന്നത്. ഇതിന്റെ വലിപ്പം മാറ്റാനുള്ള സംവിധാനവും ഉണ്ട്.
ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമാകുന്ന നിരവധി സവിശേഷതകള്‍ മൈക്രോസോഫ്റ്റ് ഒഎസ് അപ്‌ഡേറ്റിലൂടെ ചേര്‍ത്തിട്ടുണ്ട്. ലാപ്‌ടോപ്പ് മറ്റൊരു സ്‌ക്രീനിലേക്ക് എക്‌സ്റ്റേണല്‍ ഡിസ്‌പ്ലെ ഉപയോഗിച്ച് കണക്റ്റുചെയ്യുമ്പോള്‍ വിന്‍ഡോസ് 11 ഓട്ടോമാറ്റിക്കായി ആപ്പ് വലുപ്പം ക്രമീകരിക്കുന്നു. ഇത് എക്‌സ്റ്റേണല്‍ ഡിസ്‌പ്ലെ ഡിസ്‌കണക്ട് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി സാധാരണ മോഡിലേക്ക് മടങ്ങുകയും ചെയ്യുന്നവിധത്തിലുള്ള പുതുമ വരുത്തിയിട്ടുണ്ട്.
ഒരു ടച്ച് ഫ്രണ്ട്‌ലി ഒഎസ് കൂടിയായ വിന്‍ഡോസ് 11 ഗെയിമിംഗിനായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ ഓട്ടോ എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യുന്നു. 1000ല്‍ അധികം ഗെയിമുകളില്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍ഡോസ് 11 എക്‌സ്‌ബോക്‌സ് ആപ്പില്‍ നേറ്റീവ് ആയി ഇന്റഗ്രേറ്റ് ചെയ്ത എക്‌സ്‌ബോക്‌സ് ഗെയിം പാസും നല്‍കുന്നുണ്ട്.
2021 അവസാനത്തോടെ വിന്‍ഡോസ് 11 ഡൌണ്‍ലോഡിനായി ലഭ്യമാകും, ഇത് വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് സൗജന്യമായി ലഭിക്കും. ഡെല്‍ ഡോട്ട് കോം വഴി നിലവില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഡെല്‍ പിസികളും വിന്‍ഡോസ് 11 ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ഡെല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.