26.3 C
Kollam
Tuesday, January 20, 2026
HomeBusinessലോക്ക്ഡൗണ്‍ ഇളവ് : കേരളത്തിലെ മദ്യശാലകള്‍ നാളെ തുറക്കും

ലോക്ക്ഡൗണ്‍ ഇളവ് : കേരളത്തിലെ മദ്യശാലകള്‍ നാളെ തുറക്കും

കേരളത്തിൽ നാളെ മദ്യശാലകൾ തുറക്കും.ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് നാളെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ബക്രീദ് പ്രമാണിച്ച്‌ മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ നിയന്ത്രണം തുടരും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാo.

- Advertisment -

Most Popular

- Advertisement -

Recent Comments