27.8 C
Kollam
Tuesday, November 19, 2024
HomeBusinessഓണച്ചന്തകൾ ; കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, 26 പുതിയ മാവേലിസ്റ്റോറുകൾ

ഓണച്ചന്തകൾ ; കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, 26 പുതിയ മാവേലിസ്റ്റോറുകൾ

കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്‌ത്‌ 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചന്തകൾ ഉണ്ടാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മിനി ഫെയറുകൾ ഉണ്ടാകും. പ്രധാന മാവേലി സ്‌റ്റോർ ആയിരിക്കും ഫെയറായി പ്രവർത്തിക്കുക. ഓണച്ചന്തകളിൽ പ്രദേശിക കർഷകരുടെ ഉൽ‌പ്പന്നങ്ങൾക്ക്‌ ഇടം നൽകും. നേന്ത്രക്കുലകളും പച്ചക്കറികളും സംസ്ഥാനത്തെ കർഷക സംഘങ്ങളിൽ നിന്നായിരിക്കും വാങ്ങിക്കുന്നത്.

കർഷകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും അഭ്യർഥന പരിഗണിച്ച്‌ അവരുടെ ഉൽപ്പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശർക്കരവരട്ടി എന്നിവ ഇപ്രകാരമാണ്‌ ഉൾപ്പെടുത്തിയത്‌. കിറ്റ്‌ നൽകാനുള്ള സഞ്ചി കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംഘങ്ങൾ എന്നിവയിൽ നിന്നാണ്‌ വാങ്ങുക. ഓണക്കിറ്റിന് 500 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഓണക്കിറ്റിൽ 12 ഇനമാണ്‌ നൽകിയത്‌. ഇത്തവണ 17 ഇനമാണ്‌ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments