ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. ഇൻറർബാങ്ക് ഫോറെക്സ് വിപണിവിൽ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41 പൈസയിന്ന് രൂപയ്ക്ക് നഷ്ടമായത്. അതായത് ഒരു ഡോളർ ലഭിക്കാൻ ചൊവ്വാഴ്ച 79.37 രൂപ നല്കേണ്ടി വന്നു.
ഒൻപത് ദിവസത്തിനിടെ 99 പൈസ നഷ്ടത്തിൽ 29 ന് 79.03 എന്ന റെക്കാർഡ് തകർച്ചയിലേക്ക് എത്തി. ജൂൺ 21 ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 78 ലേക്ക് താഴ്ന്നിരുന്നു.