27.7 C
Kollam
Wednesday, February 11, 2026
HomeEducationദുരിതാശ്വാസ നിധിയിലേക്ക് കെൽട്രോൺ 30 ലക്ഷം നൽകി

ദുരിതാശ്വാസ നിധിയിലേക്ക് കെൽട്രോൺ 30 ലക്ഷം നൽകി

കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെൽട്രോൺ ഗ്രൂപ്പ് കമ്പനി ജീവനക്കാരും മാനേജ്മെന്റും സംയുക്തമായി 30 ലക്ഷം രൂപ സംഭാവന നൽകി. കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്‌ടർ എൻ നാരായണമൂർത്തി മന്ത്രി പി രാജീവിന് തുക കൈമാറി. കെൽട്രോൺ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 2021 മെയ് മാസത്തിൽ ആരോഗ്യവകുപ്പിന് 2000 പൾസ് ഓക്‌സിമീറ്ററുകളും, ജൂൺ മാസത്തിൽ ഓൺലൈൻ ക്ളാസ്സുകളിൽ പങ്കെടുക്കുന്നതിനായി നാല് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും കെൽട്രോൺ നൽകിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments